8 Nov 2017

സൗത്ത് തൃക്കരിപ്പൂരില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പി.കരുണാകരന്‍ എം.പി നിര്‍വ്വഹിച്ചു.

തൃക്കരിപ്പൂര്‍ : സൗത്ത് തൃക്കരിപ്പൂരില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പി.കരുണാകരന്‍ എം.പി നിര്‍വ്വഹിച്ചു.


 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ മുഖ്യാഥിതിയായിരുന്നു. കലോത്സവ സുവനീറിന്റെ പ്രകാശനം തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.ബാവ നിര്‍വ്വഹിച്ചു. എച്ച്.എസ്.ഇ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ രമേശന്‍, പഞ്ചായത്തംഗങ്ങളായ ടി.വി.കുഞ്ഞികൃഷ്ണന്‍, ടി.വി.വിനോദ്കുമാര്‍, ഡി.പി.ഒ പി.പി.വേണുഗോപാലന്‍, എ.ഇ.ഒ ടി.എം.സദാനന്ദന്‍, കാസറഗോഡ് ഡയറ്റിലെ രാമചന്ദ്രന്‍ നായര്‍, ബി.ആര്‍.സി ബി.പി.ഒ കെ.നാരായണന്‍, സംഘാടകസമിതി രക്ഷാധികാരി എം.പി.കരുണാകരന്‍, പി.ടി.എ പ്രസിഡന്റ് കെ.വി.ശശിധരന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് കെ.വി.ബിന്ദു, എച്ച്.എം ഫോറം കണ്‍വീനര്‍ എം.പി.രാഘവന്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.സ്‌നേഹലത സ്വാഗതവും ഹെഡ്മിസ്ട്രസ് രേണുകാദേവി ചങ്ങാട്ട് നന്ദിയും പറഞ്ഞു.

6 Nov 2017

സൗത്ത് തൃക്കരിപ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ആഥിത്യമരുളുന്ന കലോത്സവത്തിന്റെ വരവറിയിച്ച് വര്‍ണശബളമായ വിളംബര ഘോഷയാത്ര നടന്നു

          
ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്  നാന്ദി കുറിച്ച് വർണാഭമായ ഘോഷയാത്ര നടന്നു. ഇളമ്പച്ചിയുടെ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്ന വിവിധ പരിപാടികൾ. ഘോഷയാത്രയിൽ അണിനിരന്നു. ടി.എം: സദാനന്ദൻ AEO  എൻ.സുകുമാരൻ വൈസ് പ്രസിഡണ്ട് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഗീത രമേശൻ ( മെമ്പർ ബ്ലോക്ക് പഞ്ചായത്ത്) വി.കെ.ബാവ ( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) ടി.വി. വിനോദ് ( വാർഡ് മെമ്പർ) എം.വി. അനിത (വാർഡ്മെമ്പർ), എം.പി കരുണാകരൻ. കെ.വി.അമ്പു    സ്നേഹലത (പ്രിൻസിപ്പൾ ) രേണുകദേവി ചങ്ങാട്ട് (ഹെഡ്മിസ്ട്രസ്) കെ.വി.ശശിധരൻ (പ്രസിഡണ്ട് PTA)  പ്രസന്ന (CDS ചെയർപേർസൻ ) ഹേമലത (കൺവീനർ ഘോഷയാത്ര കമ്മിറ്റി ) പി.കുഞ്ഞമ്പു (ചെയർമാൻ ഘോഷയാത്ര കമ്മിറ്റി ) ടി.വി.ബാലൻമാസ്റ്റർ സി.ബാലൻ ടി.വി ഭാസ്കരൻ മനോഹരൻ കൂവാരത്ത് കെ.പി.മുഹമ്മദ് തുടങ്ങിയവർ  നേതൃത്വം നൽകി. തൃക്കരിപ്പൂർ പഞ്ചായത്തിലെ വിവിധ ക്ലബുകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കലാപരിപാടികളും പ്ലോട്ടുകളും ഘോഷയാത്രയിൽ അണിനിരന്നു.നവോദയ ഇളമ്പച്ചിയുടെ നേതൃത്വത്തിൽ സാംസ്കാരിക പൈതൃകം പ്ലോട്ട്   ലഹരിവിരുദ്ധ പ്ലക്കാർഡുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫോക് വേഷങ്ങൾ എന്നിവ തയ്യാറാക്കി.കണ്ണങ്കൈ വായനശാല തയ്യാറാക്കിയ ലോഗോ ശ്രദ്ധേയമായിരുന്നു. സെവൻസ്‌ററാർ ഇളമ്പച്ചിയുടെ ആലാമിക്കളി അനശ്വര തലിച്ചാലത്തിന്റെ പ്ലോട്ട്  പ്ലാസ്കകാരോളത്തിന്റെ ദഫ്മുട്ടും കോൽക്കളിയും എന്നിവ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. റെഡ്സ്റ്റാർ ഇളമ്പച്ചിയുടെ തയ്ക്കാണ്ടോ വിവിധ ഡെമോൺസ്ട്രേഷനുകൾ അവതരിപ്പിച്ചു. ഫോക്‌ലാൻഡ് തൃക്കരിപ്പൂർ അവതരിപ്പിച്ച ശിങ്കാരിമേളവും മംഗലം കളിയും ഘോഷയാത്രക്ക് മിഴിവേകി.ഗ്രീൻ സ്റ്റാർ മാടക്കാൽ ലഘുഭക്ഷണം നൽകി.കുടുംബശ്രീ സംഘാടകസമിതി എന്നിവരുടെ വലിയ പങ്കാളിത്തമാണ് ഘോഷയാത്രയിലുണ്ടായത്. ഇളമ്പച്ചിയിലെ ആ ബാലവൃദ്ധം ജനങ്ങളും മൈതാനിയിലെ സമാപന പരിപാടി വീക്ഷിക്കാനെത്തിയിരുന്നു. വൈവിധ്യമാർന്ന പരിപാടികൾ,എല്ലാമേഖലയിൽ നിന്നുമുള്ള പങ്കാളിത്തം, ചിട്ടയാർന്ന സംഘാടനം വരുംദിവസങ്ങളിൽ ഇളമ്പച്ചിയുടെ മണ്ണിൽ നടക്കുന്ന കൗമാര മഹോത്സവത്തിന് കേളികൊട്ടായി മാറി.

4 Nov 2017

ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഈ മാസം 7 മുതൽ 10 വരെ എളമ്പച്ചിയിലെ സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.


ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഈ മാസം 7 മുതൽ 10 വരെ എളമ്പച്ചിയിലെ സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. 284 മത്സര ഇനങ്ങളിലായി 13 വേദികളിൽ 4500 ഓളം പ്രതിഭകൾ പങ്കെടുക്കും. 8 ന് വൈകുന്നേരം നാല് മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയയുടെ അധ്യക്ഷതയിൽ പി കരുണാകരൻ എം പി ഉദ്‌ഘാടനം ചെയ്യും. മേളയിൽ ഒന്നാം സ്ഥാനം കിട്ടുന്ന ഗ്രൂപ്പ് ഇനങ്ങളിൽ ഉൾപ്പടെ മുഴുവൻ കലാപ്രതിഭകൾക്കും വ്യക്തിഗത ട്രോഫികൾ സമ്മാനിക്കും. ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കും. കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് ആറിന് വൈകുന്നേരം ബീരിച്ചേരിയിൽ നിന്നും സാംസ്ക്കാരിക വിളംബര ജാഥ നടത്തും. ഇതിൽ നിന്നും കുട്ടികളെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ, വാർഡ് മെമ്പർ ടി വി വിനോദ്, ഹെഡ്മിസ്ട്രസ് രേണുക, ടി എം വി മുരളീധരൻ, പി കെ നാരായണൻ, കെ ജയേഷ് എന്നിവർ പങ്കെടുത്തു. 

2 Nov 2017

ചെറുവത്തൂർ ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി ഗതാഗത കമ്മറ്റിയുടെ യോഗം


ചെറുവത്തൂർ ഉപജില്ലാ  കലോത്സവത്തിന്റെ ഭാഗമായി ഗതാഗത കമ്മറ്റിയുടെ ഒരു യോഗം ചെയർമാൻ ശ്രീ  കെ.പി.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കൺവീനർ ശ്രീ  രമേശൻ  മാസ്റ്റർ സ്വാഗതം പറഞ്ഞു.സ്‌കൂൾ ഹെഡ്മിസ്ട്രസ്  രേണുക ദേവി ടീച്ചർ ചടങ്ങിൽ സംസാരിച്ചു.വാഹനങ്ങൾക്കുള്ള  സൗകര്യം,ഗതാഗതക്കുരുക്ക് ഒഴിവാക്കൽ,രാത്രികാല ഗതാഗത സൗകര്യം എന്നിവ യോഗം  ചർച്ച ചെയ്തു 

ചെറുവത്തൂർ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ചു സോവനീർ കമ്മിറ്റിയുടെ ഒരു യോഗം 1.11.2017 നു ചേർന്നു.




ചെറുവത്തൂർ  ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ചു സോവനീർ കമ്മിറ്റിയുടെ ഒരു യോഗം 1.11.2017 നു ചേർന്നു.യോഗത്തിൽ ചെയർമാൻ ശ്രീ  വി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പി.കെ.സിറാജുദ്ധീൻ സ്വാഗതം പറഞ്ഞു.മെമ്പർമാരായ ശ്രീ ശ്രീധരൻ മാസ്റ്റർ,സോനാ ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

1 Nov 2017

ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി ഓലമെടയല്‍ മത്സരം സംഘടിപ്പിച്ചു. കലോത്സവം പൂര്‍ണമായും മാലിന്യരഹിതമാക്കുന്നതിനാണ് ഓലമെടഞ്ഞ് കുട്ടകള്‍ തയ്യാറാക്കുന്നത്....




സൗത്ത് തൃക്കരിപ്പൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഓലമെടയൽ മത്സരം സംഘടിപ്പിച്ചത്....സ്കൂളിൽ നടക്കുന്ന കലോത്സവം പൂർണമായും മാലിന്യമുക്തവും പ്ലാസ്റ്റിക് രഹിതവുമാക്കാനുള്ള തീവ്രയത്നത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്..മത്സരത്തിലൂടെ ലഭിച്ച മെടഞ്ഞ ഓലകൾ ഉപയോഗിച്ച് കുട്ടകൾ  ഉണ്ടാക്കി അതിലാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്....

31 Oct 2017

ചെറുവത്തൂർ ഉപജില്ലാ കലോത്സവം 2017 --- ഭക്ഷണ കമ്മറ്റിയോഗം @ 31.10.2017




ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ചു ഭക്ഷണ കമ്മറ്റിയുടെ ഒരു യോഗം 31.10.2017 ന് സ്‌കൂളിൽ വച്ചു  ചേർന്നു. യോഗത്തിൽ ചെയർമാൻ ശ്രീ എം.കെ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു.കൺവീനർ ശ്രീ പി.കെ. നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ ബഹു.പ്രിൻസിപ്പൽ,ബഹു.ഹെഡ്മിസ്ട്രസ്, ശ്രീ പി.വി. ഭാസ്കരൻ മാസ്റ്റർ,ശ്രീ കെ.വി.അമ്പു,ശ്രീ ടി.എം.വി.മുരളീധരൻ മാസ്റ്റർ, സി ഡി എസ് ചെയർ പേഴ്‌സൺ ശ്രീമതി പ്രസന്ന  തുടങ്ങിയവർ സംസാരിച്ചു.