21 Oct 2017

സൗത്ത് തൃക്കരിപ്പൂർ ഗവ: ഹയർ സെക്കന്ററിയിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി പൂർവ്വാധ്യാപകരുടെ സംഗമം നടന്നു.

 പൂർവ്വകാല അധ്യാപകരുടെ അനുഭവങ്ങൾ കലോത്സവ സ്മരണികയ്ക്ക് വേണ്ടി ശേഖരിക്കുന്നതിനാണ് പൂർവ്വ അധ്യാപകർ ഒത്തുകൂടിയത്.        എഴുത്തച്ഛൻ പള്ളിക്കൂടത്തിത്തിൽ നിന്ന് ഹയർ സെക്കന്ററി സ്കൂളിലേക്ക് വിദ്യാലയം മാറ്റപ്പെട്ടതിന്റെ നാൾ വഴികളും സംഗമത്തിൽ പങ്കു വെക്കപ്പെട്ടു.കണ്ട ങ്കാളിയിൽ നിന്ന് കടവ് കടന്നെത്തുന്ന അധ്യാപകരേയും കാത്ത് പ്രാർത്ഥനാ സദസ്സിലിരിക്കുന്ന വിദ്യാർത്ഥികളും പുസ്തക പാഠങ്ങൾക്കപ്പുറം  കൃഷി സംസ്ക്കാരത്തിന്റെ പാഠങ്ങൾ പകർന്ന് നൽകുന്ന അധ്യാപകരും പഴയ കാലത്തിന്റെ ഓർമ്മകളായി മാറിയെങ്കിലും  മാധവൻ മാഷിന്റെ മനസ്സിൽ ഇന്നും തിരയിളക്കം. സ്കൗട്ട് യൂണിറ്റിന്റെ ഓർമ്മകളുമായി എം.വി. ഹമീദ് മാസ്റ്റർ അച്ചടക്കത്തിന്റെ ബാലപാഠങ്ങൾ പകർന്ന് നല്ല  അധ്യാപകനായി മാറി.


വാർഡ് മെമ്പർ ടി.വി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സോവനീർ കമ്മിറ്റി കൺവീനർ പി.കെ സിറാജുദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സോവനീർ കമ്മിറ്റി ചെയർമാൻ വി.കെ. രാധാകൃഷ്ണൻ ,ഹെഡ്മിസ്ട്രസ് രേണുകാ ദേവി ചങ്ങാട്ട്, എൻ.കരുണാകരൻ, എ.കെ.ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.